ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഗണ്ഡര്‍ബാലില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഗണ്ഡര്‍ബാലിലെ ഗുണ്ഡ് മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ കൊലപ്പെടുത്തി. പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന തീവ്രവാദികള്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച ബന്ദിപുരയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു. ലശ്കറെ ത്വയ്യിബ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിയിലൂടെ കൂടുതല്‍ ലശ്കര്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി രഹസ്യവിവരം ലഭിച്ചിരുന്നു.
0 Comments