യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
Tuesday, November 12, 2019
കാസര്‍കോട്; യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ്‌ചെയ്തു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ കാലിയ ബദറു എന്ന ബദറുദ്ദീനെ(29)യാണ് വിദ്യാനഗര്‍ എസ് ഐ യു പി വിപിനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചെട്ടുംകുഴിയിലെ അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാളാണ് ബദറുദ്ദീന്‍.ഒക്‌ടോബര്‍ 12ന് രാത്രി ചെട്ടുംകുഴി പള്ളിക്കടുത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്തുവെച്ചാണ് നാലംഗ സംഘം സിദ്ദിഖിനെ അക്രമിച്ചത്. തടഞ്ഞുനിര്‍ത്തി അടിച്ചുപരുക്കേല്‍പ്പിക്കുകയും തലക്ക് കല്ല് കൊണ്ടിടിക്കുകയും ചെയ്ത ശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ബദറുദ്ദീന് പുറമെ തായലങ്ങാടി ഇസ്മായില്‍, സാബിത്ത്, ചെട്ടുംകുഴിയിലെ സി.കെ ഇസ്മായില്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. സി കെ ഇസ്മായിലി(29)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ബദറുദ്ദീനെതിരെ കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിലവില്‍ നിരവധി കേസുകളുണ്ട്.
0 Comments