അതിഞ്ഞാലിൽ പ്രമേഹദിന ബോധവത്കരണ റാലിയും സൗജന്യ പരിശോധനയും 14ന്
Tuesday, November 12, 2019
കാഞ്ഞങ്ങാട്: അജാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പ്രമേഹദിന പരിപാടി 14ന് വ്യാഴാഴ്ച അതിഞ്ഞാലിൽ വെച്ച് നടക്കും. രാവിലെ 9 മണിക്ക് നോർത്ത് കോട്ടച്ചേരിയിൽ നിന്നും ആരംഭിക്കുന്ന പ്രമേഹദിന ബോധവത്കരണ റാലി മൻസൂർ ആശുപത്രി എതിർവശത്തുള്ള ലയൺസ് ഹാളിന് മുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ആരോഗ്യ ക്ലാസും, സൗജന്യ പ്രമേഹ, രക്തസമ്മർദ്ദ പരിശോധനയും എക്സിബിഷനും, പ്രശ്നോത്തരി മത്സരവും നടക്കും. ലയൺസ് ഹാളിലാണ് പരിപാടികൾ നടക്കുക. അജാനൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.വി. രാഘവൻ, പഞ്ചായത്ത് അംഗങ്ങളായ ഹമീദ് ചേരക്കാടത്ത്, കരീം, ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അൻവർ ഹസ്സൻ, ആരോഗ്യ വകുപ്പ് ജീവനക്കാർ , ആശാ വർക്കർമാർ മൻസൂർ നഴ്‌സിംഗ് സ്‌കൂൾ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ സംബന്ധിക്കും.
0 Comments