താല്‍ക്കാലിക അധ്യാപികയെ പീഡിപ്പിച്ചെന്ന് പരാതി; പ്രധാനാധ്യാപകനെതിരെ പോലീസ് അന്വേഷണം

താല്‍ക്കാലിക അധ്യാപികയെ പീഡിപ്പിച്ചെന്ന് പരാതി; പ്രധാനാധ്യാപകനെതിരെ പോലീസ് അന്വേഷണം


മംഗളൂരു: താല്‍ക്കാലിക അധ്യാപികയെ സ്‌കൂള്‍ പരിസരത്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രധാനാധ്യാപകനെതിരെ പോലീസ് അന്വേഷണം.  ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെയാണ് അതേ സ്‌കൂളിലെ അധ്യാപിക പോലീസില്‍ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 14 നാണ് സംഭവം. സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ യുവതിയോട് സ്‌കൂളിലെ ജോലി സ്ഥിരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പ്രധാനാധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. സ്ഥിരം ജോലി ലഭിക്കുമെന്ന് വിശ്വസിച്ച അധ്യാപിക ആദ്യം ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി സ്ഥിരമാകാത്തതിനെ തുടര്‍ന്ന് അധ്യാപിക ഇതേ കുറിച്ച് ചോദിച്ച് പ്രധാനാധ്യാപകനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതോടെ ജോലി മികച്ചതല്ലെന്ന് പറഞ്ഞ് അധ്യാപികയെ പിരിച്ച് വിടുകയും പകരം മറ്റൊരാളെ നിയമിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയെ മംഗളൂരു വെന്‍ലോക് ആശുപത്രിയില്‍  വൈദ്യപരിശോധനക്ക് വിധേയയാക്കി. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments