ഉറ്റ സുഹൃത്തുക്കളായ നാലുപേരുടെ 'കൈയൊടിഞ്ഞു'; വിദ്യാര്‍ഥികള്‍ക്ക് 'കൗണ്‍സിലിങ്' ചികിത്സ

ഉറ്റ സുഹൃത്തുക്കളായ നാലുപേരുടെ 'കൈയൊടിഞ്ഞു'; വിദ്യാര്‍ഥികള്‍ക്ക് 'കൗണ്‍സിലിങ്' ചികിത്സ



വ്യത്യസ്ത സംഭവങ്ങളിലായി കൈയൊടിഞ്ഞുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ബൈക്കില്‍നിന്നു വീണു, ബസില്‍ കയറുമ്പോള്‍ പിടിവിട്ടു, കളിക്കുമ്പോള്‍ മറിഞ്ഞുവീണു, എന്നിങ്ങനെ പോകുന്നു കാരണങ്ങള്‍


തൃശൂര്‍: പരീക്ഷ എഴുതാതിരിക്കാന്‍ കൈയൊടിക്കുന്നത് പുതുമയുള്ള സംഭവമല്ല. എന്നാല്‍ ഒരേ ക്ലാസിലെ ഉറ്റ സുഹൃത്തുക്കളായ നാലുപേരുടെ കൈയൊടിഞ്ഞാലോ? തൃശൂരിലാണ് സംഭവം. പരീക്ഷ എഴുതാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് കണ്ടെത്തിയ മാര്‍ഗമാണിതെന്ന് അധ്യാപകര്‍ കണ്ടെത്തി.

വ്യത്യസ്ത സംഭവങ്ങളിലായി കൈയൊടിഞ്ഞുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ബൈക്കില്‍നിന്നു വീണു, ബസില്‍ കയറുമ്പോള്‍ പിടിവിട്ടു, കളിക്കുമ്പോള്‍ മറിഞ്ഞുവീണു, എന്നിങ്ങനെ പോകുന്നു കാരണങ്ങള്‍. ഏതായാലും കൈയൊടിഞ്ഞു പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ് ഇവര്‍. ഗൂഗിളില്‍ തിരിഞ്ഞാണ് കൈയൊടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയതെന്നും ഇവര്‍ അധ്യാപകരോട് സമ്മതിച്ചു.

വ്യത്യസ്ത സംഭവങ്ങളായതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ ഇത് വിശ്വസിച്ചു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടതോടെയാണ് സംഗതി പുറത്തായത്. ഏതായാലും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.

Post a Comment

0 Comments