മദ്യലഹരിയില്‍ തൂക്കിക്കൊന്ന പൂച്ചയുടെ വയറ്റില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ആറ് കുഞ്ഞുങ്ങള്‍

മദ്യലഹരിയില്‍ തൂക്കിക്കൊന്ന പൂച്ചയുടെ വയറ്റില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ആറ് കുഞ്ഞുങ്ങള്‍


തിരുവനന്തപുരം : തിരുവനന്തപുരത്ത് പൂര്‍ണ ഗര്‍ഭിണിയായ പൂച്ചയെ തൂക്കി കൊന്ന സംഭവത്തില്‍ പൂച്ചയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.
പലോട് വെറ്റിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലായിരുന്നു പോസ്റ്റ് മോര്‍ട്ടം. പൂച്ചയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പൂച്ചയുടെ വയറ്റില്‍ ആറ് കുഞ്ഞുങ്ങളുണ്ടായിരുന്നെന്നും ആറും പൂര്‍ണ വളര്‍ച്ചയെത്തിയതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയച്ചിരിക്കുകയാണ്. 

Post a Comment

0 Comments