വ്യാഴാഴ്‌ച, നവംബർ 14, 2019

കാഞ്ഞങ്ങാട്: റബ്ബര്‍ ഷീറ്റ് ഉണക്കാനായി വീടിന്റെ ടെറസില്‍ കയറുന്നതിനിടെ  ഏണി തകര്‍ന്ന് വീണ് വയോധികന്‍ മരിച്ചു. പനത്തടി പനക്കയത്തെ ടി വി കുമാരന്‍ (60) ആണ് മരിച്ചത്. വ്യാഴാഴ്ച  രാവിലെയാണ് സംഭവം. തലയിടിച്ച് വീണ കുമാരനെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മരണം സംഭവിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ