ദുബായ് :യു എ ഇ ഖാസിലൻ ജമാഅത്തിന്റെ നബിദിന പരിപാടി പ്രസിഡണ്ട് ഫൈസൽ മുഹ്സിന്റെ
അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചെമ്പരിക്ക, മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി ഉൽഘാടനം ചെയ്തു. എൻ എം അബദുല്ല യോഗത്തെ സ്വാഗതം ചെയ്തു.
കാശിപ്പട്ടണ ദാറുന്നൂർ എജുകേഷൻ
സെന്റർ ജനറൽസെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനും ഖാസിലേൻ ഷാദി മഹലിന് കേന്ദ്ര ഗവണ്മെന്റ് ന്യൂനപക്ഷ പിന്നോക്ക വകുപ്പിൽ നിന്ന സഹായം ലഭ്യമാക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തിയുമായ റസ്സാഖ് ഹാജിയെ യോഗത്തിൽ വെച്ച്ആദരിച്ചു. ഹാഫിള് നിസാമുദ്ദീൻ അസ്ഹരി ഷാൾ അണിയിക്കുകയും പ്രസിഡണ്ട് ഫൈസൽ മുഹ്സിൻ ജമാഅത്തിന്റെ മൊമെന്റോ
സമ്മാനിക്കുകയും ചെയ്തു.
നാലു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സാമൂഹ്യ പ്രവർത്തകനും ജമാഅത്തിന്റെ അഡ്വൈസറി ബോർഡ് മെമ്പറുമായ ടി എസ് ഏ ഗഫൂർ ഹാജിക്ക് യാത്രയപ്പ് നൽകി. ജമാഅത്ത് ഉപദേശക സമിതി മെമ്പർ അബദുല്ല ഖാസിയാറകം ഷാൾ അണിയിക്കുകയും ത്വാഖാ അഹ്മദ് മൗലവി മൊമെന്റോസമ്മാനിക്കുകയും ചെയ്തു. മൗലീദ് സദസ്സിനു ഖാളി ത്വാഖാ അഹ്മദ് മൗലവി നേതൃത്വം നൽകി. ഹാഫിള് നിസാമുദ്ദിൻ അസ്ഹരി, അബ്ദുല്ല ഖാസിയാറ കം, ഗഫൂർ ഊദ് ,ഫൈസൽ ഐവാ, മുഹമ്മദ് ഖാസിയാറകം, ശരീഫ് ,ഗഫൂർ ഹാജി എന്നിവർ പ്രസംഗിച്ചു. സലീം നന്ദി രേഖപ്പെടുത്തി
0 Comments