ബല്ലാ കടപ്പുറം അഹ്‌ലൻ റബീഅ് നബിദിനാഘോഷം ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു

ബല്ലാ കടപ്പുറം അഹ്‌ലൻ റബീഅ് നബിദിനാഘോഷം ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു



കാഞ്ഞങ്ങാട് : ബല്ലാ കടപ്പുറം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ അഹ്‌ലൻ റബീഅ് മീലാദ് പൊതുസമ്മേളനം  സമസ്ത ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ അൽ ഹാജ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം  ചെയ്തു. മീലാദ് സ്വാഗതം സംഘം കമ്മിറ്റി ചെയർമാൻ സികെ റഹ്മത്തുള്ളയുടെ അധ്യക്ഷയതയിൽ നടന്ന പരിപാടിയിൽ ഖിള്ർ ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് ഷംസീർ ഫൈസി ഇർഫാനി മുഖ്യപ്രഭാഷണം നടത്തി. മീലാദ് കമ്മിറ്റി കൺവീനർ എംപി ഹാരിസ് സ്വാഗതവും, ട്രഷറർ എംഎ നാസർ നന്ദിയും പറഞ്ഞു. രാവിലെ 7.30ന്  മീലാദ് സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ പതാക ഉയർത്തിയതോട് കൂടി ആരംഭിച്ച നബിദിന ഘോഷയാത്ര ഉച്ചയോട് കൂടി അവസാനിച്ചു. ഘോഷയാത്രയ്ക്ക് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സിഎച് അബ്ദുൽ ഹമീദ് ഹാജി, സ്വാഗത കമ്മിറ്റി ചെയർമാൻ സികെ റഹ്മത്തുള്ള, ഖിള്ർ ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് ഷമീർ ഫൈസി ഇർഫാനി, ജമാഅത് സെക്രട്ടറി സിഎച് മൊയ്‌ദീൻ കുഞ്ഞി, ട്രഷറർ എംകെ അബൂബക്കർ ഹാജി, ഹാരിസ് എംപി, എം എ നാസർ എന്നിവർ നേതൃത്വം നൽകി. ഘോഷയാത്രയ്ക്ക് അകമ്പടിയായി ശുഭ്ര വസ്ത്ര ധാരികളായ മനാറുൽ ഹുദാ അറബിക് കോളേജ് വിദ്യാർത്ഥികളും, നാട്ടുകാരും, ബല്ലാ കടപ്പുറം മുസ്ലിം ജാമാഅത്തിന്റെ അബൂദാബി, ഷാർജ, കുവൈറ്റ്‌ ശാഖാ കമ്മിറ്റികളുടെ ഭാരാവാഹികളും, പ്രവർത്തകരും, നാലു ബാച്ചുകളിലായി വൈറ്റ് ഗാർഡ് വളണ്ടിയേഴ്‌സും, ഹിദായത്തുൽ ഇസ്ലാം വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർഥികളെടയും വിവിധ ദഫ് സംഘങ്ങളും, പ്രവാചക മദ്ഹ് ഗാനാപാലന സംഘവും ആയിരക്കണക്കിനാളുകാണ് അണി നിരന്നത്.
മനാറുൽ ഹുദാ അറബിക് കോളേജ് പുറത്തിറക്കിയ സപ്ലിമെന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഖിള്ർ ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് ഷംസീർ ഫൈസി ഉസ്താദിന് നൽകി പ്രകാശനം ചെയ്തു. മനാറുൽ ഹുദാ അറബിക് കോളേജ് വിദ്യാർത്‌ഥികളുടെ കയ്യെഴുത്ത് മാസിക ജമാഅത് പ്രസിഡണ്ട് സിഎച് അബ്ദുൽ ഹമീദ് ഹാജി സ്വാഗത സംഘ കമ്മിറ്റി ചെയർമാൻ സികെ റഹ്മതുള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു.  എംകെ അബൂബക്കർ ഹാജി, സിഎച് മൊയ്‌ദീൻ കുഞ്ഞി, പിടിഎസ് ഇസ്മായിൽ, സിഎച് മൊയ്തു ഹാജി, ബനാത് ഹസൈനാർ, എ വി ഹമീദ് എന്നിവർ ആശംസകൾ പറഞ്ഞു.  തുടർന്ന് മനാറുൽ ഹുദാ അറബിക് കോളേജ് വിദ്യാർത്ഥികളുടെ കലാ പരിപാടികൾ അരങ്ങേറി. രണ്ടാം ദിനം മദ്റസ കുട്ടികളുടെ കലാപരിപാടികളും, ഉയർന്ന വിജയങ്ങൾ കരസ്ഥമാക്കിയ ഹിദായത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി  മദ്രസയിലെയും, മനാറുൽ ഹുദാ അറബിക് കോളേജിലെയും, വഫിയ്യ വുമൺസ് അറബിക് കോളേജിലെയും, അൽ-ബിർ പ്രീ പ്രൈമറി സ്‌കൂളിലെയും, എംസിബിഎം-എ-എൽ-പി സ്‌കൂളിലെയും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും, മെഡലുകളും, ക്യാഷ് അവാർഡുകളും, അനുമോദനങ്ങളും നൽകി ആദരിക്കും.

Post a Comment

0 Comments