അറബിക് കലോത്സവ വേദി ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്‌കൂളിലേക്ക് മാറ്റിയേക്കും; വിദ്യാഭാസ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

അറബിക് കലോത്സവ വേദി ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്‌കൂളിലേക്ക് മാറ്റിയേക്കും; വിദ്യാഭാസ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി


കാഞ്ഞങ്ങാട്:  ,സംസ്ഥാന സ്‌കൂൾ കലാേത്സവ വേദികൾ നിർണ്ണയിക്കുമ്പോൾ ആദ്യഘട്ടത്തിൽ ഉൾപ്പെടാതിരുന്ന, കാഞ്ഞങ്ങാട് നഗരത്തിനോട് ചേർന്ന് കിടക്കുന്ന അജാനൂർ    ഇഖ്ബാൽ ഹയർ സെക്കണ്ടറി  സ്കൂളിൽ  വേദി അനുവദിക്കാതിരുന്നത് ഏറെ പ്രതിഷേധങ്ങൾക് വഴിവെച്ചിരുന്നു. പോലീസ് റിപ്പോർട്ട് അനുകൂലമല്ല മല്ല എന്ന കാരണത്താലാണ് വേദി അനുവദിക്കാതിരുന്നത് എന്നാണു  വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. വേദി അനുവദിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് അജാനൂർ ഇഖ്ബാൽ സ്‌കൂൾ സന്ദർശിക്കുകയും അനുകൂല റിപ്പോർട്ട് നൽകുകയുമായിരുന്നു. നഗരത്തിലെ തിരക്ക് പിടിച്ച വ്യാപരാ ഭവനിലെ വേദി 21 ,22, വേദികളാണ് ഇഖ്ബാൽ സ്‌കൂളിലേക്ക് മാറ്റുക. 

Post a Comment

0 Comments