കാഞ്ഞങ്ങാട്: അറുപതാമത് കേരള സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടു കർമം നാളെ ശനി വൈകീട്ട് 3 .30 ന് പ്രധാന വേദിയായ ഐങ്ങോത്ത് ഗ്രൗണ്ടിൽ കേരള ഭവന നിർമാണ - റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും. ചടങ്ങിൽ കാസർഗോഡ് എം.പി . രാജ് മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയായിരിക്കും. എം.എൽ.'എ മാരായ എം സി .ഖമറുദ്ദീൻ, എൻ.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ, എം.രാജഗോപാലൻ, നഗരസഭാ ചെയർമാൻമാരായ വി വി.രമേശൻ, പ്രൊഫസർ കെ.പി. ജയരാജൻ, ബീഫാത്തിമ ഇബ്രാഹീം പൊതു വിദ്യാഭ്യാസ ഡയരക്ടർ ജീവൻ ബാബു 'ഐ.എ.എസ്, ജനറൽ കൺവീനർ ആർ.എസ്.ഷിബു തുടങ്ങിയവർ സംബന്ധിക്കും.
0 Comments