
കാഞ്ഞങ്ങാട്: പള്ളിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനികളായ നസ്റിയ ടി.എ., ഫാത്തിമത്ത് ഫായിസ, പി.എം ഖദീജാ ബീവി എന്നിവർ നാലാം ക്ലാസ് മുതൽ ഒരേ ക്ലാസിൽ പഠിച്ചു വളർന്ന ഉറ്റ ചങ്ങാതിമാരാണ്. അറബിക് ക്യാപ്ഷൻ രചന മത്സരത്തിൽ നസ്റിയ ടി.എ (തൊട്ടി ഹുദവീസ് വില്ലയിലെ തൊട്ടി അബ്ദുൽ റഹ് മാന്റെയും ആസിയയുടെയും മകൾ), അറബി ക്വിസ് മത്സരത്തിൽ ഫാത്തിമത്ത് ഫായിസ (മഠത്തിലെ എം.എം അബ്ദുൽ നാസറിന്റെയും യും മിസ്റിയയുടെയും മകൾ), അറബിക് നിഘണ്ടു നിർമ്മാണത്തിൽ പി.എം ഖദീജാ ബീവി ( തൊട്ടിയിലെ മുഹമ്മദ് കുഞ്ഞിയുടെയും ഫാത്തിമയുടെയും മകൾ) എന്നിവർ എ ഗ്രേഡ് നേടുന്നതിലും ഒരുമിച്ചു . പഠന പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടു നിൽക്കുന്ന മൂവരും ആദ്യമായാണ് സംസ്ഥാന തലത്തിലെത്തുന്നത്.
0 Comments