
ചെന്നൈ: കനത്ത മഴയില്‍ തമിഴ്നാട്ടിലെ മേട്ടുപാളയത്തിനടുത്ത് നടൂര്‍ ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്ന് വീണ് 15 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉണ്ട്. മണ്ണൊലിപ്പ് കാരണമാണ് വീടുകള്‍ തകര്‍ന്നു വീണതെന്നാണ് സൂചന. കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം മരിച്ചവരുടെ എണ്ണം 20 ആയി.
തഞ്ചാവൂര്‍, പുതുക്കോട്ടൈ, തിരുവാരൂര്‍, ചെന്നൈ, കടല്ലൂര്‍ എന്നിവിടങ്ങളിലായാണ് കനത്ത മഴയെ തുടര്‍ന്ന് മരണം ഉണ്ടായത്. നടൂര്‍ കോളനിയില്‍ തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ ആറ് തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തിരുവള്ളൂര്‍, വെല്ലൂര്‍, തിരുവണ്ണാമലൈ, രാമനാഥപുരം, തിരുനല്‍വേലി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത 24 മണിക്കൂറില്‍ തമിഴ്നാട്ടില്‍ 20 സെന്റിമീറ്ററിന് മേലെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മോശം കലാവസ്ഥയാകുമെന്നതിനാല്‍ അടുത്ത രണ്ട് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. മദ്രാസ് സര്‍വകലാശാല, അണ്ണാ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു. ചെങ്കല്‍പെട്ട്, തിരുവള്ളൂര്‍, രാമനാഥപുരം, തൂത്തുക്കുടി, കടല്ലൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ കാന്ത മഴയെ തുടര്‍ന് അടച്ചു.
കനത്ത മഴയില്‍ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ ഊട്ടിയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉന്നതതലയോഗം വിളിച്ചു. പുതുച്ചേരിയിലും ഇന്ന് കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പോലീസ് പിന്തുടര്‍ന്ന യുവാക്കള്‍ പാര്‍ട്ടി നടക്കുന്ന സ്ഥലത്തേക്ക് ബൈക്ക് ഓടിച്ചുകയറ്റി; ഒമ്പതുപേര്‍ക്ക് ദാരുണാന്ത്യം
ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളിലുള്ള നൂറോളം വീടുകളില്‍ വെള്ളം കയറിയതാണ് റിപ്പോര്‍ട്ടുണ്ട്. തീരപ്രദേശമായ കടല്ലൂരില്‍ 5000ത്തോളം വീടുകളില്‍ വെള്ളം കയറിയതായി പ്രദേശവാസികള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കടല്ലൂരില്‍ നിന്ന് 1000 ത്തോളം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
0 Comments