
കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സില്‍ കയറി ദമ്പതികളെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊറക്കോട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആഇശത്ത് റിഷാനയുടെ (20) പരാതിയില്‍ തളങ്കരയിലെ ആബിദ് എന്ന റാംബോ ആബിദ് (30), ചെമ്മനാട്ടെ ഷബീര്‍ (25) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ നവംബര്‍ 21ന് രാത്രി 11 മണിയോടെ ആബിദും ഷബീറും ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ച് കയറി മുഹമ്മദ് ജലാലുദ്ദിനെയാണ് ആദ്യം മര്‍ദിച്ചത്. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് തടഞ്ഞപ്പോള്‍ റിഷാനയും അക്രമത്തിനിരയാവുകയായിരുന്നു. റിഷാനയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയുണ്ട്. വാഹന ഇടപാടുമായി ബന്ധപ്പെട്ടുള്ള പണം തിരിച്ചു നല്‍കിയില്ലെന്ന് ആരോപിച്ചാണ് അക്രമം നടത്തിയത്. ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജലാലുദ്ദീന്റെ അമ്മാവന്റെ ആള്‍ട്ടോ കാര്‍ പ്രതികള്‍ കടത്തികൊണ്ടു പോകുകയും ചെയ്തിരുന്നു.
0 Comments