സ്‌നേഹത്തിന് നന്ദി; സോഷ്യല്‍ മീഡിയ വഴിയുള്ള ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തുന്നു: ഫിറോസ് കുന്നംപറമ്പില്‍

LATEST UPDATES

6/recent/ticker-posts

സ്‌നേഹത്തിന് നന്ദി; സോഷ്യല്‍ മീഡിയ വഴിയുള്ള ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തുന്നു: ഫിറോസ് കുന്നംപറമ്പില്‍



കോഴിക്കോട്: ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. 'ഞാന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു, ഇനി ഒരു വീഡിയോയുമായി ഞാന്‍ നിങ്ങളുടെ മുന്നില്‍ വരില്ല...' എന്നാണ് ഫിറോസ് ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്.
ഏകദേശം ഒന്നര വര്‍ഷമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മനസ്സ് മടുത്തിട്ടാണ് ഈ തീരുമാനം എടുക്കുന്നത്. തനിക്ക് ഒരു കുടുംബം പോലും ഉണ്ടെന്ന് ചിന്തിക്കാത്ത തരത്തിലാണ് ഓരോരോ ആരോപണങ്ങള്‍ ഉയരുന്നത്. ഇനി വയ്യ. സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നംപറമ്പില്‍ ഇനി വരില്ല. ഇതുവരെ നിങ്ങള്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി - അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ഭാഗത്തു നിന്നാണ് തനിക്ക് ഏറെ പ്രശ്‌നങ്ങളുണ്ടായത്. രോഗികളല്ല, അവര്‍ക്കായി വരുന്ന ആളുകളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. മാനസിമായി ഏറെ വിഷമമുണ്ട്. ഓണ്‍ലൈനിലൂടെയുള്ള ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തുകയാണ്. നേരത്തെ റോഡ് സൈഡില്‍ കിടക്കുന്നവര്‍ക്ക് ചോറു കൊടുക്കുന്ന ജോലിയുണ്ടായിരുന്നു. അതു ചെയ്യും. അവര്‍ക്ക് വേണ്ടി മരുന്നും പുതപ്പുമായി കേരളത്തിലുടനീളം ഉണ്ടാകും. രോഗികളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ആരും ഇനി വരരുത്. സോഷ്യല്‍ മീഡിയ അതിനു വേണ്ടി ഉപയോഗപ്പെടുത്തില്ല. ഒരുപാട് ആളുകളുടെ പ്രാര്‍ത്ഥന ഉണ്ടായിട്ടുണ്ട്. തന്റെ ഭാഗം നൂറു ശതമാനവും ശരിയാണ്. നാല് ഉദ്ഘാടനം കിട്ടുന്നതു കൊണ്ടാണ് ജീവിക്കുന്നത്. തനിക്കും മക്കള്‍ക്കും അഭിമാനത്തോടെ ജീവിക്കണം. ഇവിടെ വച്ച് എല്ലാം അവസാനിപ്പിക്കുകയാണ് - ഫിറോസ് വ്യക്തമാക്കി.

Post a Comment

0 Comments