അജ്മീരിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഹൃദയാഘാതം; കാസര്‍കോട് സ്വദേശി മരിച്ചു

LATEST UPDATES

6/recent/ticker-posts

അജ്മീരിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഹൃദയാഘാതം; കാസര്‍കോട് സ്വദേശി മരിച്ചു


കാസര്‍കോട്;  അജ്മീരിലേക്കുള്ള ട്രെയിന്‍  യാത്രക്കിടെ ഹൃദയാഘാതം വന്ന കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് ഉപ്പള  മുസോടിയിലെ മൂസ (55)യാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മൂസ അജ്മീര്‍ സിയാറത്തിന് പുറപ്പെട്ടത്. അജ്മീരിലെത്താന്‍ ഏതാനും മണിക്കൂറുകള്‍ ബാക്കിയിരിക്കെയാണ് മരണം. ഭാര്യ: ലൈല. മക്കള്‍: നിസാം, നിസാര്‍, മിസ്മിന.

Post a Comment

0 Comments