
കാസര്‍കോട്: സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് 80 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. അണങ്കൂരിലെ കുഞ്ഞാമു(54)വിന്റെ പരാതിയില്‍ മലപ്പുറം സ്വദേശികളായ മെഹറൂസ്, മുഹമ്മദ് റിയാസ്, കണ്ണൂര്‍ ചൊക്ലിയിലെ അനൂപ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 2018 മെയില്‍ അണങ്കൂരിലെ വീട്ടിലെത്തിയ സംഘം സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും പിന്നീട് ഗള്‍ഫില്‍ വെച്ച് 80 ലക്ഷം രൂപ വാങ്ങിയെന്നുമാണ് പരാതി. പണം വാങ്ങിയപ്പോള്‍ ചെക്ക് നല്‍കിയിരുന്നു. ഇത് വ്യാജമാണെന്ന് പിന്നീട് മനസ്സിലായതായി പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
0 Comments