വീട് കുത്തിതുറന്ന് ഒരുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

LATEST UPDATES

6/recent/ticker-posts

വീട് കുത്തിതുറന്ന് ഒരുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുകുമ്പള: വീടിന്റെ വാതില്‍ കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കുമ്പള അനന്തപുരം ക്ഷേത്രത്തിന് സമീപത്തെ ടി വി  ഗംഗാധരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബം നാലുദിവസം മുമ്പ് വീടുപൂട്ടി പോയതായിരുന്നു. ചൊവ്വാഴ്ച വൈകിട്ട്   തിരിച്ചെത്തിയപ്പോഴാണ് പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.  അകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. കുമ്പള പോലീസ് കേസെടുത്തു.

Post a Comment

0 Comments