എക്‌സൈസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ മരിച്ചു

LATEST UPDATES

6/recent/ticker-posts

എക്‌സൈസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ മരിച്ചു


കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍  മരിച്ചു. കുമ്പള റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ എം പി സുധീന്ദ്രനാണ് (50)മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിലിക്കോട് എരവില്‍ സ്വദേശിയാണ്. എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്നു. നീലേശ്വരം ലയണ്‍സ് ക്ലബ്ബിന്റെ ഭാരവാഹി കൂടിയായിരുന്നു സുധീന്ദ്രന്‍.

Post a Comment

0 Comments