മോഷണക്കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു

LATEST UPDATES

6/recent/ticker-posts

മോഷണക്കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു




കാസര്‍കോട്; മാലമോഷണക്കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാലമോഷണക്കേസിലെ  പ്രതി സുള്ള്യ സാങ്കിഗുഡ്ഡെ കല്ലമഡ്‌ലു സ്വദേശി അബ്ദുല്‍ ബഷീറാ(39)ണ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ തല ചുമരിലിടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട്  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്  ചെയ്തിരുന്നു. സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രാഥമിക കൃത്യം നിര്‍വഹിക്കണമെന്ന്  അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അതിനിടെയാണ് ബഷീര്‍ സ്റ്റേഷനിലെ ചുമരില്‍ രണ്ടുതവണ തലയിടിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ  ബഷീറിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments