ബദിയടുക്ക: ഡി വൈ എഫ് ഐ വനിതാ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ ഫേസ് ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്ന പരാതിയില്‍ കേസെടുത്തു. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗം പെര്‍ള ഷേണി ബെല്‍ക്കല്ലിലെ സജിതാ റൈയുടെ പരാതിയില്‍ സുധി എന്നയാള്‍ക്കെതിരെയാണ് ഐ ടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. സജിതാ റൈയെ വ്യക്തിപരമായി അപമാനിക്കുന്ന അശ്ലീല പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റാണ് ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചത്. സുധി എന്നയാളുടെ പേരിലുള്ള ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഇത്തരമൊരു പോസ്റ്റ് വന്നത്. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം സജിതാ റൈ പോലീസില്‍ പരാതിനല്‍കുകയായിരുന്നു.
0 Comments