
ബദിയടുക്ക: കുടുംബവഴക്കിനിടെ ആദ്യഭാര്യയെ ചെരിപ്പൂരി അടിച്ചുവെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുമ്പഡാജെ നടുവനം വയലിലെ മുഹമ്മദിനെതിരെയാണ് ആദ്യ ഭാര്യ സുഹ്‌റയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ മുഹമ്മദ് സുഹ്‌റയുമായി വഴക്കു കൂടുകയും ചെരിപ്പൂരി അടിക്കുകയുമായിരുന്നു. സുഹ്‌റയുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെ മുഹമ്മദ് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു. ഇതിനുശേഷം മുഹമ്മദ് രണ്ട് ഭാര്യമാര്‍ക്കുമൊപ്പം മാറിമാറി താമസിച്ചുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് ആദ്യ ഭാര്യക്ക് മര്‍ദനമേറ്റത്.
0 Comments