കാസർകോട്: കുമ്പള: ആള്‍മാറാട്ടം നടത്തി പ്ലസ്ടു പരീക്ഷയെഴുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംബ്രാണ അന്തിത്തടുക്കയിലെ മുഹമ്മദ് മുക്താറിനെ(20)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് മുക്താറിനെ പരീക്ഷയെഴുതാന്‍ സമ്മതിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തു. മൊഗ്രാല്‍ ജി.വി.എച്ച്.എസില്‍ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടമുണ്ടായത്. പ്രിന്‍സിപ്പാള്‍ വി.എസ് ബീനയുടെ പരാതിയില്‍ യുവാവിനും വിദ്യാര്‍ത്ഥിക്കുമെതിരെ കേസെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ അറിവോടെ തന്നെയാണ് മുഹമ്മദ് മുക്താര്‍ പരീക്ഷയെഴുതിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ