
മാണിക്കോത്ത് :ഈ മാസം14ന് ശനിയാഴ്ച്ച
കോഴിക്കോട് വെച്ച് നടക്കുന്ന കെ എം സീതി സാഹിബ് സ്മാരക എസ് ടി യു സംസ്ഥാന സെന്റർ ഉൽഘാടനവും പൊതു സമ്മേളനവും പരമാവധി പ്രവർത്തകൻമാരെ പങ്കെടുപ്പിച്ച് വിജയിപ്പിക്കാനും
ഇതിന് വേണ്ടിയുള്ള പ്രചരണത്തിന്റെ ഭാഗമായി വെഹിക്കിൾ സ്റ്റിക്കർ പുറത്തിറക്കാനും എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ മാണിക്കോത്ത് യൂണിറ്റ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു,
വയനാട്ടിൽ സ്കൂളിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷഹല ഷെറിന്റെയും
യൂണിറ്റ് ജോയിൻ സെക്രട്ടറി എം കെ സുബൈറിന്റെ ഭാര്യ പിതാവ് സി പി ഹസൈനാറിന്റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി
അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫിസിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡന്റ് അസീസ് മാണിക്കോത്ത്, സെക്രട്ടറി മാരായ അൻസാർ ചിത്താരി സുബൈർ ചിത്താരി തുടങ്ങിയവർ സംസാരിച്ചു
0 Comments