
കാസര്‍കോട്: സാഗര്‍ കവച്ച് ഓപ്പറേഷന്റെ ഭാഗമായി കടലില്‍ പട്രോളിംഗിനിറങ്ങിയ കോസ്റ്റല്‍ പോലീസ് അനധികൃതമായി മീന്‍ കടത്തുകയായിരുന്ന ബോട്ട് പിടികൂടി. കീഴൂര്‍ ഭാഗത്തുനിന്നാണ് തളങ്കര കോസ്റ്റല്‍ പോലീസ് ബോട്ട് പിടികൂടിയത്. മതിയായ രേഖകള്‍ ബോട്ടിലുണ്ടായിരുന്നവരുടെ കൈവശം ഉണ്ടായിരുന്നില്ല. ബോട്ട് പിന്നീട് ഫിഷറീസ് അധികൃതര്‍ക്ക് കൈമാറി. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്‍ ബോട്ടിന് രണ്ടര ലക്ഷം രൂപ പിഴയിടാക്കി. രാത്രികാല പട്രോളിംഗിനിടെ പിടികൂടിയ മറ്റ് മൂന്ന് ബോട്ടുകള്‍ക്കും പിഴചുമത്തിയിട്ടുണ്ട്. മതിയായ സുരക്ഷ ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരിലാണ് ഈ ബോട്ടുകളുടെ ഉടമകളില്‍ നിന്ന് 64800 രൂപ പിഴ ഈടാക്കിയത്.
0 Comments