വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ പോയ യുവാവിനെ ആക്രമിച്ച കേസില്‍ 3500 രൂപ പിഴ

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ പോയ യുവാവിനെ ആക്രമിച്ച കേസില്‍ 3500 രൂപ പിഴ


കാഞ്ഞങ്ങാട്: വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ പോയ യുവാവിനെ ആക്രമിച്ച കേസില്‍ 3500 രൂപ പിഴ.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് (രണ്ട്) പെരിയ ബസാര്‍ ദയ മന്‍സിലിലെ പി.എന്‍.നൗഷാദിനെ (25) പിഴയടപ്പിച്ചത്. എല്‍ഐസി കാഞ്ഞങ്ങാട് ബ്രാഞ്ചിലെ സബ് സ്റ്റാഫ് പെരിയ കരോടി വീട്ടിലെ എന്‍.സുധീഷിന്റെ (22) പരാതിയില്‍ ബേക്കല്‍ പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
2018 ജൂലൈ 13 ന് വൈകിട്ട് അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പോയ സുധീഷ് പെരിയ വില്ലേജ് ഓഫിസിനു മുന്നിലാണ് ആക്രമിക്കപ്പെട്ടത്. മുന്‍ വിരോധത്തെ തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി കൈകൊണ്ടടിച്ചുവെന്നായിരുന്നു കേസ്. നിടുവോട്ടുപാറയിലെ പ്രേംകുമാര്‍ എന്നയാളുമായി അക്രമണം നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ നേരത്തെ സംഘട്ടനത്തിലേര്‍പ്പെട്ടിരുന്നു. പ്രേംകുമാറുമായി അടുത്ത ബന്ധം പുലര്‍ത്തിയതാണ് സുധീഷിനെ ആക്രമിക്കാന്‍ കാരണം.

Post a Comment

0 Comments