
കാസര്‍കോട്: യുവാവിന്റെ കഴുത്തിന് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചുവെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഷിറിബാഗിലു നാഷണല്‍ നഗര്‍ തലപ്പാടി ഹൗസിലെ സിദ്ദിഖി (34)ന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം നാഷണല്‍ നഗറില്‍ സിദ്ദിഖിനെ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തി ബ്ലേഡ് കൊണ്ട് കഴുത്തിന് മുറിവേല്‍പ്പിക്കുകയായിരുന്നു. അതേ സമയം ആളുമാറിയാണ് തന്നെ ആക്രമിച്ചതെന്ന് സിദ്ദിഖ് പറയുന്നു. കുറി ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദിഖിനോട് രൂപ സാദൃശ്യമുള്ള ഒരാളോട് സംഘത്തിന് വിരോധമുണ്ടായിരുന്നു. ഈ ആള്‍ ആണെന്ന് കരുതിയാണ് അക്രമം നടത്തിയതെന്ന് സൂചനയുണ്ട്.
0 Comments