LATEST UPDATES

6/recent/ticker-posts

സ്മാര്ട്ട്‌ഫോണ്‍ വാങ്ങു…ഒരു കിലോ ഉള്ളി സൗജന്യം



ഉള്ളി വില കുതിച്ചുകയറുകയാണ്. സെഞ്ചുറി പിന്നിട്ട് ഡബിള്‍ സെഞ്ചുറിയിലേക്കാണ് ഉള്ളി വിലയുടെ പോക്ക്. ബംഗളൂരുവില്‍ ഉള്ളി വില ‘ഡബിള്‍ സെഞ്ച്വറി’ അടിച്ചു. തമിഴ്‌നാട്ടില്‍ ഉള്ളിക്ക് ഒരു കിലോയ്ക്ക് 180 രൂപയാണ് വില.

ഉള്ളി വിലയിലെ താരമായതോടെ ഉള്ളി സമ്മാനമായി നല്‍കുന്ന ബിസിനസ് മാര്‍ക്കറ്റിങ് തന്ത്രങ്ങളും സജീവമാണ്. ഇതില്‍ ഏറ്റവും രസകരമായ ഓഫറാണ് തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ എസ്ടിആര്‍ മൊബൈല്‍സ് എന്ന സ്ഥാപനം നല്‍കുന്നത്. സ്ഥാപനത്തില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് അവരുടെ വാഗ്ദാനം. ഇക്കാര്യം അറിയിച്ച് സ്ഥാപനത്തിന് മുന്നില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു.



സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ ഉള്ളി ലഭിക്കുമെന്ന ഓഫര്‍ നിമിഷനേരം കൊണ്ടാണ് സാമൂഹികമാധ്യമങ്ങളില്‍ തരംഗമായത്. പുതിയ ഓഫറില്‍ രണ്ട് ദിവസമായി വില്‍പ്പന കൂടിയെന്നാണ് കടയുടമയായ ശരവണ കുമാര്‍ പറഞ്ഞു. എട്ടുവര്‍ഷം മുന്‍പ് തുടങ്ങിയ സ്ഥാപനത്തില്‍ പ്രതിദിനം ശരാശരി രണ്ട് ഫോണുകളായിരുന്നു വിറ്റ് പോയിരുന്നത്. ഉള്ളി ഓഫറിന് ശേഷം ദിവസവും എട്ട് ഫോണുകള്‍ വരെ വിറ്റ് പോവുന്നുണ്ടെന്ന് കടയുടമ പറഞ്ഞു.

കഴിഞ്ഞദിവസം ബെംഗളൂരുവിലെ ഒരു കാര്‍ സര്‍വീസ് സെന്ററും ഉള്ളി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാര്‍ സര്‍വീസ് ചെയ്യാനെത്തുന്നവര്‍ക്ക് രണ്ട് കിലോ ഉള്ളി സമ്മാനമായി നല്‍കുമെന്നായിരുന്നു മലയാളികള്‍ നടത്തുന്ന സര്‍വീസ് സെന്ററിന്റെ വാഗ്ദാനം.

Post a Comment

0 Comments