ഉള്ളിവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നീക്കം; സംഭരണപരിധി പകുതിയായി കുറച്ചു

LATEST UPDATES

6/recent/ticker-posts

ഉള്ളിവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നീക്കം; സംഭരണപരിധി പകുതിയായി കുറച്ചുമാറ്റമില്ലാതെ തുടരുന്ന ഉള്ളിവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നീക്കം. പൂഴ്ത്തിവയ്പ്പ് തടയാൻ ഉള്ളി സംഭരണപരിധി പകുതിയായി കുറച്ചു. ചില്ലറ വിൽപ്പനക്കാർക്ക് അഞ്ച് ടൺ ഉള്ളി മാത്രം സംഭരിക്കാം. മൊത്തം വിൽപ്പനക്കാർക്ക് സംഭരണപരിധി 25 ടൺ ആക്കി കുറച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായ മന്ത്രിതല സമിതിയുടെതാണ് തിരുമാനം.

ഉള്ളിവില ക്രമാതീതമായി വർധിക്കുന്നതിന് പൂഴ്ത്തിവയ്പ്പ് കാരണമാകുന്നെന്ന് ചില എജൻസികൾ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്ന് സർക്കാർ സംഭരണ ശാലകളിൽ ഉള്ളി സൂക്ഷിക്കുന്നത് നിരോധിക്കുകയും ചെയ്തു. എന്നാൽ ഇത് വേണ്ട ഭലം ഉണ്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ ഉപാധി എന്ന നിലയിൽ സംഭരണ പരിധി കുറയ്ക്കാനുള്ള തിരുമാനം. 5 ടൺ മാത്രമാകും ഇനി ചില്ലറവിൽപനകാർക്ക് സംഭരിക്കാവുന്ന ഉള്ളിയുടെ പരിധി. മൊത്ത വിതരണക്കാർക്ക് പരമാവധി 25 ടൺ സംഭരിക്കാം. ജനുവരിയിൽ തുർക്കിയിൽ നിന്നുള്ള ഉള്ളി എത്തും. കഴിഞ്ഞ ആഴ്ചയാണ് ഈജിപ്തിൽ നിന്നുള്ള ഉള്ളി കപ്പൽ മാർഗം മുംബൈയിലെത്തിയത്.

അതേസമയം രാജ്യത്ത്, ഉള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമപ്രദേശങ്ങളിൽ ശരാശരി 75 രൂപയും നഗരങ്ങളിൽ 120 രൂപയുമാണ് വില. 2019-20 വർഷത്തിൽ ഉള്ളി ഉത്പാദനം 26 ശതമാനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Post a Comment

0 Comments