കാസര്‍കോട്ടെ ബ്ലാക്ക്‌മെയില്‍ കേസില്‍ പ്രതിയായ യുവതി റിമാന്‍ഡില്‍; തട്ടിപ്പില്‍ കൂടുതല്‍ പേര്‍ അകപ്പെട്ടതായി സൂചന

LATEST UPDATES

6/recent/ticker-posts

കാസര്‍കോട്ടെ ബ്ലാക്ക്‌മെയില്‍ കേസില്‍ പ്രതിയായ യുവതി റിമാന്‍ഡില്‍; തട്ടിപ്പില്‍ കൂടുതല്‍ പേര്‍ അകപ്പെട്ടതായി സൂചന


കാസര്‍കോട്: വ്യാപാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. ചൗക്കിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സാജിദയെയാണ് (29) കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ത്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.  കാസര്‍കോട് എസ് ഐ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സാജിദയെ തിങ്കളാഴ്ച   അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ അബുതാഹിറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി മൂന്ന് പേരാണ് പിടിയിലാകാനുള്ളത്. സാജിദയെ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ സംഘം കാസര്‍കോട്ടേയും പരിസരങ്ങളിലെയും നിരവധിപേരെ കെണിയില്‍ വീഴ്ത്തിയതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. യുവതിയുടെ ഫോണില്‍ നിന്ന് വരുന്ന മിസ്ഡ് കോളാണ് തട്ടിപ്പിന്റെ തുടക്കം. ഈ നമ്പറില്‍ തിരിച്ചു വിളിക്കുന്നവരെ യുവതി പ്രത്യേക സ്ഥലത്തേക്ക് ക്ഷണിക്കും. തുടര്‍ന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം ഇരകളെ യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും പിന്നീട് ഇത് കാണിച്ച് പണം തട്ടിയെടുക്കുകയും ചെയ്യും. സാജിദയുടെ മിസ്ഡ് കോള്‍ കണ്ട് തിരിച്ചു വിളിച്ച വ്യാപാരിയും തട്ടിപ്പില്‍ കുടുങ്ങുകയായിരുന്നു. ആദ്യം 48,000 രൂപയാണ് സംഘം വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത്. പിന്നീട് കൂടുതല്‍ തുക ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ തുടര്‍ന്നതോടെയാണ് വ്യാപാരി പോലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് യുവതിയടങ്ങുന്ന സംഘം ആഢംബര ജീവിതം നയിക്കുകയായിരുന്നു. വിലകൂടിയ കാറുകളിലാണ് ഇവരുടെ സഞ്ചാരം. താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നുമാണ് യുവതി പോലീസിനോട് വെളിപ്പെടുത്തിയത്. 

Post a Comment

0 Comments