
ചെറുവത്തൂർ ഫ്രണ്ട്സ് മൊബൈൽ പാർക്കിലാണ് വ്യത്യസ്ഥമായ ഓഫർ തിങ്കളാഴ്ച്ച ഉപഭോക്താക്കൾക്കായി ഒരുക്കിയത്.
1400 രൂപയുടെ 2 നോക്കിയ മൊബൈൽ ഫോൺ വാങ്ങിയ ബിജു പി.കുഞ്ഞിപ്പാറയ്ക്ക് 1 കിലോ ഉള്ളി കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റത്തിന് എതിരെയുള്ള പ്രതിഷേധവും ഒപ്പം വാണിജ്യ മേഖലയിൽ വൻ ഇടിവ് നില നിൽക്കേ ഉപഭോക്താക്കൾക്കിടയിലേക്ക് സ്ഥാപനത്തിന്റെ പരസ്യം വ്യത്യസ്ഥമായ രീതിയിൽ എത്തിക്കുക എന്നതും കൂടിയാണ് ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഫ്രണ്ട്സ് മൊബൈൽ പാർക്ക് അഡ്വർട്ടൈസിങ്ങ് മാനേജർ സാഹിർ മാവിലാടം അറിയിച്ചു.
ചടങ്ങിൽ ഫ്രണ്ട്സ് മൊബൈൽ പാർക്ക് മാനേജിംഗ് പാർട്ട്നേർസ് അറഫാത്ത് ചെറുവത്തൂർ ,മുഹമ്മദ് റാഫി, സെയിൽസ് എക്സിക്യുട്ടീവ് നജീബ്.കെ.സി എന്നിവർ പങ്കെടുത്തു
0 Comments