യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പ് : മൂസ ഷരീഫ് - സനീം സാനി സഖ്യത്തിന് ഹാട്രിക്ക്

LATEST UPDATES

6/recent/ticker-posts

യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പ് : മൂസ ഷരീഫ് - സനീം സാനി സഖ്യത്തിന് ഹാട്രിക്ക്ഷാർജ :ഷാർജയിലെ  ഷൗക്കയിൽ  സമാപിച്ച യു എ ഇ  FWD കാർ റാലി ചാമ്പ്യൻഷിപ്പ് -2019  ന്റെ  നാലാം റൗണ്ടിലും വിജയം ആവർത്തിച്ചതോടെ  മൂസ ഷരീഫ് - സനീം സാനി സഖ്യം യു എ ഇ  കാർ റാലി ചാമ്പ്യൻഷിപ്പ് 2019 ചാമ്പ്യൻ പട്ടം മാറോടണച്ചു . ഇതോടെ ഈ സഖ്യം യു എ ഇ  കാർ റാലി ചാമ്പ്യൻഷിപ്പിൽ ഹാട്രിക്ക് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്‌. എമിറേറ്റ്സ് മോട്ടോർ സ്പോർട്സ് ഫെഡറേഷനാണ് നാല്   റൗണ്ടുകളടങ്ങുന്ന റാലി യു എ ഇ യിലെ വിവിധ എമിറേറ്റ്സുകളിലായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി  സംഘടിപ്പിച്ചത്. പതിവ് പോലെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ വിജയം. കഴിഞ്ഞ 27   വർഷമായി  ദേശീയ-അന്തർ ദേശീയ റാലികളിൽ  വിജയ ഗാഥ തുടരുന്ന  മൂസാ ഷരീഫ് ജി.സി.സി മേഖലയിൽ  കുതിപ്പ് തുടരുകയാണ്.ഇതിനകം മത്സരിച്ച  റാലികളിളെല്ലാം തിളക്കമാർന്ന വിജയമാണ് ഷരീഫ് കരസ്ഥമാക്കിയത്. മരുഭൂമിയിലെ അപകടം നിറഞ്ഞ പാതയിലെ  അതിവേഗ  റൗണ്ടുകൾ അടക്കം 6 സ്റ്റേജുകൾ  ഉൾകൊള്ളുന്നതായിരുന്നു റാലി.  തൃശൂർ ഗുരുവായൂർ സ്വദേശി സനീം സാനിയായിരുന്നു  മൂസാ ഷരീഫിന്റെ കൂട്ടാളി. ഈ സഖ്യം തന്നെയായിരുന്നു  യു എ ഇ  കാർ റാലി ചാമ്പ്യൻഷിപ്പ് 2017, 2018  ലും ജേതാക്കളായത്.  ഇന്ത്യൻ റാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററായ  മൊഗ്രാൽ പെർവാഡ് സ്വദേശി മൂസാ  ഷരീഫ് ഫോർഡ് ഫിയസ്റ്റ കാറുമായാണ് സനീം സാനിയുമൊത്ത് ടീം ചാമ്പ്യൻസ് - ജെ.കെ ടയർ ടീമിന് വേണ്ടി മത്സരത്തിനിറങ്ങിയത്.  മുൻ റൗണ്ട് മത്സരങ്ങൾ  ഷാർജ , അൽ ദൈദ് , ഫുജൈറ എന്നിവിടങ്ങളിലാണ് നടന്നത്.
കാർ റാലി മേഖലയിൽ ജൈത്രയാത്ര തുടരുന്ന മൂസാ ഷരീഫ് ഖത്തർ,മലേഷ്യൻ റാലികളിലും  ജേതാവായിട്ടുണ്ട്. ഇതിനകം മൂസാ ഷരീഫ്  ദേശീയ കാർ റാലി കിരീടം ആറ് തവണ  സ്വന്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments