കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസ്: ഇന്ന് സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും

കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസ്: ഇന്ന് സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും


കാഞ്ഞങ്ങാട് : ഉത്തര മലബാറിലെ പ്രസിദ്ധമായ നാനാജാതി മതസ്ഥർക്ക് എന്നും അഭയകേന്ദ്രമായ മുട്ടുന്തല ഹസ്രത്ത് ശൈഖ് ഇസ്ഹാഖ് വലിയുള്ളാഹി (നമ) യുടെ  നാമധേയത്തിൽ വർഷംതോറും നടത്തിവരാറുള്ള ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിന്റെ നാലാം ദിവസമായ ഇന്ന് ഡിസംബർ  11 ബുധൻ ഇഷാ  നിസ്കാരാനന്തരം ഹാഫിള് സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.

 നാളെ ഡിസംബർ 12 വ്യാഴാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം മജ്ലിസുന്നൂർ ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ നേതൃത്വം നൽകും തുടർന്ന് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന അഖിലേന്ത്യ ദഫ് കളി മത്സരം നടക്കും.  ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 22222 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് 11111 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 5555 രൂപയും ട്രോഫിയും നൽകും ഡിസംബർ 13 വെള്ളി ഇഷാ  നിസ്കാരാനന്തരം ഖലീൽ ഹുദവി പ്രഭാഷണം നടത്തും



ഡിസംബർ 14 ശനി ഇഷാ നിസ്കാരാനന്തരം എ എം നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തും ഡിസംബർ 15 ഞായറാഴ്ച ഹാഫിള് കുമ്മനം നിസാമുദ്ധീൻ അസ്ഹരി പ്രഭാഷണം നടത്തും ഡിസംബർ 16 ളുഹ്ർ  നിസ്കാരാനന്തരം മൗലീദ്  പാരായണവും ദുആ മജ്‌ലിസിനും ശൈഖുന മൂര്യാട് ഉസ്താദ് നേതൃത്വം നൽകും അസർ നിസ്കാരാനന്തരം ആയിരങ്ങൾക്ക് അന്നദാനം നൽകുന്നതോടെ കൂടി ഉറൂസിന് പരിസമാപ്തി കുറിക്കും.

Post a Comment

0 Comments