വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച സംഭവം; നാല്‍പ്പതുകാരനെതിരെ പോക്‌സോ കേസ്
Thursday, December 12, 2019
ബദിയടുക്ക; സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബദിയടുക്ക ഗാഡിഗുഡ്ഡയിലെ അബ്ദുല്‍ ഷെരീഫിന(40)നെതിരെ ബദിയടുക്ക പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിയെ അബ്ദുല്‍ ഷെരീഫ് ആള്‍താമസമില്ലാത്ത വീട്ടില്‍ വെച്ച് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗാഡിഗുഡയിലാണ് സംഭവം. കുട്ടി വീട്ടിലേക്ക് പോകുമ്പോള്‍ എതിരെ വന്ന അബ്ദുല്‍ ഷെരീഫ് ഒരുസ്ഥലത്തേക്ക് പോകാനുള്ള വഴിയറിയില്ലെന്നും കാണിച്ചുതരണമെന്നും പറഞ്ഞ് വിദ്യാര്‍ഥിക്കൊപ്പം കൂടുകയായിരുന്നു. നടന്നുപോകുന്നതിനിടെ അബ്ദുള്‍ ഷെരീഫ് ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ പിടിയില്‍ നിന്ന് കുതറിയോടി രക്ഷപ്പെട്ട കുട്ടി അടുത്ത വീട്ടില്‍ അഭയം തേടുകയാണുണ്ടായത്.പിന്നീട് കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം ബദിയടുക്ക പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
0 Comments