വ്യാജചാരായം അകത്തുചെന്ന് ഗൃഹനാഥന്‍ മരിച്ചു; സുഹൃത്ത് ആശുപത്രിയില്‍

വ്യാജചാരായം അകത്തുചെന്ന് ഗൃഹനാഥന്‍ മരിച്ചു; സുഹൃത്ത് ആശുപത്രിയില്‍



ബേഡകം: വ്യാജചാരായം അകത്തുചെന്ന്  ഗൃഹനാഥന്‍ മരിച്ചു. മുന്നാട് ചുള്ളിയിലെ എച്ച്  വിജയ(40)നാണ് മരണപ്പെട്ടത്.  ചൊവ്വാഴ്ച വൈകിട്ട് വ്യാജമദ്യം കഴിച്ച്  ഒരു വീട്ടില്‍ അവശനായി കാണപ്പെട്ട വിജയനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിജയനൊപ്പം മദ്യപിച്ച സുഹൃത്ത് കുഞ്ഞിരാമന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ പ്രദേശത്ത് വ്യാപകമായ തോതില്‍ വ്യാജചാരായ നിര്‍മാണവും വില്‍പനയും നടക്കുന്നതായി പരാതിയുണ്ട്. ചില വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജവാറ്റ് നാട്ടുകാര്‍ക്ക് ശല്യമാകുന്നു. മദ്യപിക്കാന്‍ ദിവസവും നിരവധി പേരാണ് ഈ ഭാഗത്തെ വ്യാജമദ്യകേന്ദ്രങ്ങളിലെത്തുന്നത്. രാധയാണ് വിജയന്റെ ഭാര്യ. മകള്‍: ജുന (കൊട്ടോടി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി).ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ  മൃതദേഹം വിദഗ്ധ പോസ്റ്റുമാര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Post a Comment

0 Comments