പൂട്ടിയിട്ട വീട് കുത്തിതുറന്ന് മൂന്നുപവന്‍ സ്വര്‍ണം കവര്‍ന്നു

LATEST UPDATES

6/recent/ticker-posts

പൂട്ടിയിട്ട വീട് കുത്തിതുറന്ന് മൂന്നുപവന്‍ സ്വര്‍ണം കവര്‍ന്നു


ഉപ്പള:  പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മൂന്ന് പവന്‍ സ്വര്‍ണവും  18,000 രൂപയും കവര്‍ന്നു. ഉപ്പള നയാബസാറിനടുത്ത അമ്പാറിലെ മൂസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മൂസക്ക് അസുഖമായതിനാല്‍ വീട്ടുകാര്‍ ഡിസംബര്‍ ആറിന് വീട് പൂട്ടി തൊക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ചൊവ്വാഴ്ച വൈകിട്ട്   തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വീട്ടിലെ ഒമ്പത് അലമാരകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ച രണ്ടുപവന്‍ സ്വര്‍ണകമ്മലും ഒരു പവന്‍ മാലയും പണവുമാണ് നഷ്ടപ്പെട്ടത്. വീട്ടുപറമ്പിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് അലമാരകള്‍ തകര്‍ത്തതെന്ന് വ്യക്തമായിട്ടുണ്ട്. കത്തി വീട്ടിനകത്ത് കണ്ടെത്തി. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടില്‍ നിന്ന് മണം പിടിച്ച പോലീസ് നായ 50 മീറ്റര്‍ വരെ  ഓടി. മൂസയുടെ മരുമകന്‍ ഹനീഫ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

Post a Comment

0 Comments