അരയാൽ സെവൻസ്;മത്സരക്രമം അടങ്ങിയ ഫിക്സച്ചർ പ്രകാശനം ചെയ്‌തു

LATEST UPDATES

6/recent/ticker-posts

അരയാൽ സെവൻസ്;മത്സരക്രമം അടങ്ങിയ ഫിക്സച്ചർ പ്രകാശനം ചെയ്‌തു


കാഞ്ഞങ്ങാട് : അതിഞ്ഞാൽ അരയാൽ ബ്രദേഴ്‌സ് ആതിഥേയമരുളി മർഹും എംബി മൂസ മെമ്മോറിയൽ ട്രോഫിക്കും, പാലാട്ട് കുഞ്ഞഹ്‌മദ് ഹാജി ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസിനും,പാലക്കി മൊയ്‌തു ഹാജി റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി കാഞ്ഞങ്ങാടിന്റെ സായം സന്ധ്യകളെ കാൽപന്ത്കളിയുടെ ഉത്സവതിമിർപ്പാലിഴാത്തി ഡിസംബർ 20 മുതൽ അതിഞ്ഞാൽ തെക്കേപ്പുറം ഡോ.മൻസൂർ ഗ്രൗണ്ടിൽ, പൂച്ചക്കാടൻ അന്തുമാൻ ഹാജി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന അരയാൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ മത്സരക്രമം അടങ്ങിയ ഫിക്സ്‌ച്ചർ പ്രകാശനം ചെയ്‌തു.

അരയാൽ ബ്രദേഴ്‌സിന്റെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ മൂലക്കാടത്ത് ഹമീദ് ഹാജി കാഞ്ഞങ്ങാട്ടെ പൊതുപ്രവർത്തകരായ എ ഹമീദ് ഹാജി,ശംസുദ്ദീൻ മാണിക്കോത്ത്, ഷാജി സന ഇഖ്ബാൽ നഗർ എന്നിവർക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ അരയാൽ ബ്രദേഴ്‌സിന്റെ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

രണ്ട് ഗ്രൂപ്പുകളിലായി പതിനാറോളം ടീമുകൾ മാറ്റുരയ്‌ക്കുന്ന ടൂർണമെന്റിൽ മലബാർ സെവൻസ് മൈതാനങ്ങളിലെ താരരാജാക്കന്മാരടങ്ങിയ വമ്പന്മാർ പോരിനിറങ്ങും

എൻഫ്സി അജാനൂർ, ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട്, ഷൂട്ടേഴ്‌സ് പടന്ന,ഒഫൻസ് കീഴൂർ,പ്രിയദർശിനി ഒഴിഞ്ഞവളപ്പ്, കോക്കോയി കഫേ മൊഗ്രാൽ, കവാലി സിറ്റസൺ ഉപ്പള,സ്‌പോർട്ടിംഗ് എമറാത്ത് മൂന്നാം മൈൽ, വോയ്‌സ് ഓഫ് കോയാബസാർ കോയാപള്ളി,യങ്ങ് ചലഞ്ചേഴ്‌സ് മവിലാ കടപ്പുറം,ബ്രദേഴ്‌സ് ബാവാനഗർ,മെട്ടമ്മൽ ബ്രദേഴ്‌സ് , എഫ്‌സി പള്ളിക്കര,ബ്രദേഴ്‌സ് തെക്കേപ്പുറം, ഫന്റാസ്റ്റിക്ക് 7 ചാലക്കുടി, ഫാൽക്കൺ കളനാട് തുടങ്ങിയ മലബാർ സെവൻസ് മൈതാനങ്ങളിലെ പതിനാറോളം ക്ലബുകൾ മാറ്റുരയ്‌ക്കും

Post a Comment

0 Comments