പൗരത്വനിയമത്തിനെതിരെ വ്യാപക പ്രതിഷേധം: സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി; ചന്ദ്രശേഖർ ആസാദ് പൊലീസ് കസ്റ്റഡിയിൽ

LATEST UPDATES

6/recent/ticker-posts

പൗരത്വനിയമത്തിനെതിരെ വ്യാപക പ്രതിഷേധം: സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി; ചന്ദ്രശേഖർ ആസാദ് പൊലീസ് കസ്റ്റഡിയിൽ



ന്യൂഡൽഹി: പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഡൽഹി ജമാ മസ്ജിദിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഇന്നു പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തിൽ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി.

മധ്യപ്രദേശിൽ അമ്പത് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ബിഹാറിൽ ആർജെഡി ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. മംഗളൂരുവിൽ കർഫ്യൂ തുടരുകയാണ്. മംഗളൂരു സന്ദർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സിദ്ദരാമയയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. വാഹനങ്ങൾ അതിർത്തിയിൽ തടയുന്നതിനാൽ വിദ്യാർഥികൾക്കടക്കം നാട്ടിലേക്ക് എത്താൻ കഴിയുന്നില്ല.

ശബരിമല തീർഥാടകരെയും അതിർത്തിക്കിപ്പുറത്തേക്ക് വിടുന്നില്ല. വിഷയത്തിൽ ഇടപെടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി ഇക്കാര്യം ധരിപ്പിച്ചതായി റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും കാസർകോഡ് നിന്നുള്ള എംഎൽഎമാരും പറഞ്ഞു.  

Post a Comment

0 Comments