പാലക്കാട്: പുതുശേരിയില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. കൂട്ടുപാത മേല്‍പാലത്തിന് സമീപം രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
കല്ലേപ്പുള്ളി, ആലമ്പളം സ്വദേശികളായ വിഷ്ണു, റാഫിഖ് എന്നിവര്‍ക്ക് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് യുവാക്കളെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
0 Comments