
കാഞ്ഞങ്ങാട് : ഡല്‍ഹി സോണിയപേട്ട് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കരസേന ജീവനക്കാരനായ മഡിയന്‍ അമ്പലത്തറ കുമ്പളയിലെ പി നിധിന്‍ നാരായണന്റെ മൃതദേഹം നാട്ടിലെത്തിച്ച് നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കുടുംബങ്ങളെ ആശ്വസിപ്പിച്ചു.
എട്ടുവര്‍ഷമായി ഡല്‍ഹിയില്‍ കരസേനയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയ നിധിന്‍ ഒക്ടോബര്‍ രണ്ടിനാണ് തിരിച്ചുപോയത്. മികച്ച ഫുട്‌ബോള്‍ താരം കൂടിയാണ് നിധിന്‍.
നാരായണന്‍-ലീല ദമ്പതികളുടെ മകനാണ്. വിദ്യാര്‍ത്ഥിനിയായ അശ്വതി ഏക സഹോദരിയാണ്.
0 Comments