പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗ് ഹെഡ്‌പോസ്റ്റോഫീസ് ഉപരോധം : എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗ് ഹെഡ്‌പോസ്റ്റോഫീസ് ഉപരോധം : എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കാസര്‍കോട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഹെഡ്‌പോസ്റ്റോഫീസ് ഉപരോധത്തില്‍ പ്രതിഷേധമിരമ്പി. രാവിലെ ആറുമണിമുതല്‍ തന്നെ നേതാക്കള്‍ ഹെഡ്‌പോസ്റ്റോഫീസ് ഉപരോധം തുടങ്ങിയിരുന്നു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ടി ഇ അബ്ദുല്ല അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഉപരോധ സമരം ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. എ കെ എം അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. എ ജി സി ബഷീര്‍, ഹാഷിം ബംബ്രാണി, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, മന്‍സൂര്‍ മല്ലത്ത്, സി എല്‍ റഷീദ് ഹാജി, ഹാരിസ് പട്‌ള, റൗഫ് ബാവിക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments