കാഞ്ഞങ്ങാട്: കല്ലുരാവി സയ്ജാസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ആതിഥ്യമരുളുന്ന കബഡി ടൂർണമെന്റ് നാളെ ഒമ്പത് മണി മുതൽ കല്ലു രാവിയിൽ നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. കബഡി മൽസര വിജയികൾക്ക് ഒന്നാം സ്ഥാനക്കാർക്ക് റൈഹാൻ അബ്ദുല്ല ഹാജി നൽകുന്നു. 20,000 രൂപയ്ക്കും സ്ഥിരം ട്രോഫി ക്കും രണ്ടാം സ്ഥാനക്കാർക്ക് റെയിൻബോ അസീസ് വൈറ്റ് ഹൗസ് നൽകുന്ന പത്തായിരം രുപയും നൽകുന്നു. മുന്നാം സ്ഥാനകാർക്ക് ഫസൽ റഹ്മാൻ കല്ലുരാവി നൽകുന്ന അയ്യായിരം രൂപയും നൽകുന്നു. കബഡി മൽസരത്തിന്റെ ഉദ്ഘാടന സമ്മേളനം വൈകീട്ട് ഏഴ് മണിക്ക് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. ആബിദ് സയ്ജാസ് അധ്യക്ഷത വഹിക്കും. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ വിശിഷ്ടാഥിയാകും. എം ഹമീദ് ഹാജി മുഖ്യതിഥിയാകും. കബീർ പിട്ട നാവി സ്വാഗതം പറയും. സഹദ് കല്ലു രാവി ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് സാംസ്കാരിക പ്രഭാഷണം നടത്തും. വിവിധ രാഷ്ടീയ പ്രതിനിധികൾ ആശംസ പ്രസംഗം നാന്നും. വിവിധ മേഖലയിൽ നിറ സാന്നിധ്യമായ എച്ച് ഗുരുദത്ത്, സുനി കുശാൽ നഗർ, ഹംസ മുക്കൂട്, എന്നാ വരെ എം.പി ജാഫർ, സി.കെ റഹ്മത്തുള്ള, ഹംസ മുക്കൂട് എന്നിവർ ആദരിക്കും. അർഹത പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം റൈഹാൻ അബ്ദുല്ല കല്ലുരാവി വിതരണം ചെയ്യും. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അസീസ് റൈൻബോ , ഷംസുദ്ദീൻ മാണിക്കോത്ത്, കെ.ജി ബഷീർ എന്നിവർ നിർവഹിക്കും. സമ്മാന ദാനം സന മാണിക്കോത്ത് നിർവഹിക്കും. പത്ര സമ്മേളനത്തിൽ കബീർ പിട്ടനാവി, സഹദ് കല്ലുരാവി, ആബിദ് സയി ജാസ് എന്നിവർ സംബന്ധിച്ചു.
0 Comments