വലയഗ്രഹണം സംസ്ഥാനത്ത് ദൃശ്യമായി; ആകാശവിസ്മയം കണ്ട് കേരളം

LATEST UPDATES

6/recent/ticker-posts

വലയഗ്രഹണം സംസ്ഥാനത്ത് ദൃശ്യമായി; ആകാശവിസ്മയം കണ്ട് കേരളംകൊച്ചി: കേരളം കാത്തിരുന്ന വലയ ഗ്രഹണം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായി. രാവിലെ 9.25ഓടെയാണ് കാസര്‍കോട് വലയരൂപത്തിൽ ഗ്രഹണം ദൃശ്യമായത്. തലസ്ഥാനത്ത് ഒൻപതരയോടെ പൂര്‍ണ്ണമായി ഗ്രഹണ ദൃശ്യം ലഭ്യമായെങ്കിലും വലയരൂപത്തിൽ കാണാനായില്ല. അതേസമയം, വയനാട്ടിൽ മേഘം സൂര്യനെ മറച്ചതു മൂലം ഗ്രഹണം ദൃശ്യമായില്ല. 
 
യുഎഇയിലും സൗദിയിലുമായിരുന്നു മലയാളികള്‍ ഇത്തവണ ഏറ്റവുമാദ്യം ഗ്രഹണം കണ്ടത്. രാവിലെ 9 മണിയോടെ യുഎഇയിൽ വലയരൂപത്തിൽ ഗ്രഹണം ദൃശ്യമായി. രണ്ടര മിനിട്ടോളം മാത്രമാണ് വലയ രൂപത്തിൽ ഗ്രഹണം ദൃശ്യമയത്. തുടര്‍ന്ന് ചന്ദ്രനു പിന്നിലൊളിച്ച സൂര്യൻ പതിയെ മറ നീക്കി പുറത്തു വന്നു തുടങ്ങി. 9.25ഓടു കൂടി കാസര്‍കോടായിരുന്നു കേരളത്തിൽ ആദ്യം ഗ്രഹണ ദൃശ്യം കണ്ടത്. 9.30ഓടു കൂടി തിരുവനന്തപുരത്തും ഗ്രഹണം ദൃശ്യമായി.  

സൗദി അറേബ്യ മുതൽ പസഫിക് സമുദ്രത്തിലെ പടിഞ്ഞാറൻ ഭാഗത്തുള്ള ഗുവാം വരെയുള്ള പ്രദേശത്താണ് ഇത്തവണ വലയ ഗ്രഹണം ലഭ്യമാകുന്നത്. കേരളത്തിനു പുറമെ ഇന്ത്യയിൽ തെക്കൻ കര്‍ണാടകത്തിലും തമിഴ്നാടിന്‍റെ മധ്യഭാഗത്തും ഗ്രഹണം ദൃശ്യമാകുന്നുണ്ട്. രാവിലെ എട്ടു മണിയോടെയായിരുന്നു കേരളത്തിൽ ഗ്രഹണം ആരംഭിച്ചത്. കേരളത്തിൽ മിക്ക കേന്ദ്രങ്ങളിലും 87 ശതമാനം മുതൽ 93 ശതമാനം വരെ മറഞ്ഞു. പതിനൊന്നരയോടെ കേരളത്തിലെ ഗ്രഹണം പൂര്‍ത്തിയാകും.  

നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കിയാൽ കാഴ്ചയ്ക്ക് തകരാറുണ്ടാകുമെന്നതിനാൽ നേരിട്ട് ഗ്രഹണം കാണാൻ ശ്രമിക്കരുത്. സംസ്ഥാനത്ത് നിരവധി കേന്ദ്രങ്ങളിൽ വലയഗ്രഹണം കാണാനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചായിരുന്നു പൊതുജനങ്ങള്‍ക്ക് ഗ്രഹണം കാണാൻ സംവിധാനമൊരുക്കിയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, ചാലക്കുടി പനമ്പിള്ളി മെമ്മേറിയൽ കോളേജ് മൈദാനം തുടങ്ങിയ കേന്ദങ്ങളിൽ വലയ ഗ്രഹണം കാണാൻ സൗകര്യമൊരുക്കിയിരുന്നു.  

Post a Comment

0 Comments