LATEST UPDATES

6/recent/ticker-posts

പൗരത്വ ഭേദഗതി: കാഞ്ഞങ്ങാട് സംയുക്ത ജമാത്ത് ബഹുജന സംഗമം നാളെ



കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമം പിൻ വലിക്കുക,ദേശീയ പൗരത്വ പട്ടിക ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച് ഈ മാസം 27 വെള്ളിയാഴ്ച കാഞ്ഞങ്ങാട് സംയുക്‌ത മുസ്‌ലിം ജമാ അത് കമ്മിറ്റി പൗരത്വസംരക്ഷണ ബഹുജന സംഗമം സംഘടിപ്പിക്കും.
വൈകിട്ട് 4 മണിക്ക് നോർത്ത് കോട്ടച്ചേരിയിൽ പ്രത്യേകം സജ്ജീകരിച്ച ബി ആർ അംബേദ്‌കർ നഗറിലാണ് സംഗമം.സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ പ്രെസിഡന്റും ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി,ഡി വൈ എഫ് ഐ മുൻ അഖിലേന്ത്യാ പ്രെസിഡന്റും രാജ്യസഭംഗവുമായ കെ കെ രാഗേഷ്, യൂത്ത് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥ്‌എം എൽ എ,ദളിത് ലീഗ് സംസ്ഥാന പ്രെസിഡന്റും മുൻ നിയമസഭാഅംഗവുമായ യു സി രാമൻ,സുന്നി യുവജനസംഗം നേതാവും പ്രഗത്ഭ വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടുർ മുതലായവർ പ്രഭാഷണം നടത്തും.പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷനാകും.വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ സംബന്ധിക്കും .

Post a Comment

0 Comments