
കുമ്പള: മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വിവിധ കേസുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന എട്ട് വാറണ്ട് പ്രതികള്‍ പോലീസ് പിടിയിലായി. ആരിക്കാടിയിലെ റഷീദ് (32), ബദരിയ നഗറിലെ അഷറഫ് (32), സൂരംബയലിലെ സന്തോഷ് കുമാര്‍ (33), പേരാല്‍ കണ്ണൂരിലെ വിനില്‍ (28), മായിപ്പാടിയിലെ പ്രവീണ്‍ കുമാര്‍ (37), ഉപ്പള ബായിക്കട്ടയിലെ ആഇശത്ത് താഹിറ (37), ഉപ്പളയിലെ വ്യാപാരി അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി ബായാര്‍പദവിലെ അബൂബക്കര്‍ (34), സൂളപദവിലെ മന്‍സൂര്‍ (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എ എസ് പി ഡി ശില്‍പയും വിവിധ പോലീസ് സ്റ്റേഷനുകളിലെ സി ഐമാരും എസ് ഐമാരും സംയുക്തമായി നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. താഹിറക്കെതിരെ രണ്ട് കോടിയോളം രൂപയുടെ ചെക്ക് കേസുകളിലായി നാലോളം വാറണ്ടുകളുണ്ട്. ആദൂര്‍ സി ഐ പ്രേംസദന്‍, കുമ്പള സി ഐ രാജീവന്‍ വലിയ വളപ്പ് കുമ്പള അഡീഷണല്‍ എസ് ഐ രത്‌നാകരന്‍ പെരുമ്പള, ബേഡകം എസ് ഐ സതീഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
0 Comments