മാനത്തെ വിസ്മയം ദർശിച്ച് മീപ്പിരിയിലെ വിദ്യാർത്ഥികൾ

മാനത്തെ വിസ്മയം ദർശിച്ച് മീപ്പിരിയിലെ വിദ്യാർത്ഥികൾ



ഹേരൂർ : ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവ:വി.എച്ച്.എസ്.എസ് ഹേരൂർ മീപ്പിരി സ്കൂളിൽ "ഗ്രഹണോത്സവം" എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ആദ്യഘട്ടത്തിൽ വീഡിയോ പ്രദർശനം , സോളാർ കണ്ണട നിർമ്മാണം എന്നിവ നടന്നു . 

     ഗ്രഹണമാരംഭിച്ച അതിരാവിലെ എട്ടു മണിക്ക് വിദ്യാർത്ഥികൾ ,അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സൗരക്കണ്ണട ,പിൻ ഹോൾ ക്യാമറ, സൗരദർശിനി ,പിൻ ഹോൾ പ്രൊജക്ടർ എന്നിവ ഉപയോഗിച്ച് വലയ സൂര്യഗ്രഹണം ദർശിച്ചു . വിദ്യാലയത്തിലെ സയൻസ് ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത് . പി. ടി.എ പ്രസിഡന്റ് അബ്ദുൾ റഹീം ,വൈ.പ്രസിഡന്റ് എൻ.എച്ച് അബ്ദുൾ ഹമീദ് ,അധ്യാപകരായ ശ്രീനിവാസൻ ,ജസ്റ്റിൻ ,   ജാഫർ , സുമതി , റഹ്മത്ത് , ജ്യോതി , രതീഷ് എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments