എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല സർഗലയം : അജാനൂർ കടപ്പുറം ജേതാക്കൾ

എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല സർഗലയം : അജാനൂർ കടപ്പുറം ജേതാക്കൾ




കാഞ്ഞങ്ങാട് : മേഖലാ  ഇസ്ലാമിക കലാമേള സർഗലയത്തിൽ നൂറ്റി എഴുപ്പത്തിയഞ്ചു പോയിന്റ് നേടി എസ് കെ എസ് എസ് എഫ് അജാനൂർ കടപ്പുറം ശാഖ ജേതാക്കളായി . നൂറ്റി അമ്പത്തി എട്ട്   പോയിന്റ് നേടി മാണിക്കോത്ത് ശാഖ രണ്ടും നൂറ്റി നാൽപ്പത്തി ഏഴു  പോയിന്റ് നേടി ബല്ലാ കടപ്പുറം ശാഖ മൂന്നാം സ്ഥാനവും നേടി. കോളേജ് വിഭാഗത്തിൽ നോർത്ത് ചിത്താരി അസീസിയ്യ അറബിക്  കോളേജ് ഒന്നും ബല്ലാകടപ്പുറം മനാറുൽ ഹുദ അറബിക് കോളേജ് രണ്ടും കുണിയ ശംസുൽ ഉലമ സ്മാരക ഇസ്ലാമിക്  കോളേജ് മൂന്നാം സ്ഥാനവും കരസ്തമാക്കി. ദർസ് വിഭാഗത്തിൽ മാണിക്കോത്ത് ദർസ് ചാമ്പ്യൻമാരായി.ജനറൽ സബ് ജൂനിയർ,ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ  വിഭാഗങ്ങളിൽ മുട്ടുംതല ശാഖയിലെ മുജ്‌തബ റഹ്മാൻ, മാണിക്കോത്ത് ശാഖയിലെ എം പി അബ്ദുള്ള, കല്ലൂരാവി ശാഖയിലെ മുനവ്വർ പി, അജാനൂർ കടപ്പുറം ശാഖയിലെ ഖുത്ബ്ദ്ധീൻ പാലായി എന്നിവർ യഥാക്രമം കലാ പ്രതിഭകളായി. സമാപന പൊതു സമ്മേളനം സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ശൈഖുനാ ഈ കെ മഹമൂദ് മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു. എസ് വൈ എസ് മണ്ഡലം പ്രസിഡന്റ്‌ മുബാറക് ഹസൈനാർ ഹാജി അധ്യക്ഷനായി. മേഖല പ്രസിഡന്റ്‌ സഈദ് അസ്അദി പുഞ്ചാവി സ്വാഗതം പറഞ്ഞു.ഡോ. അബൂബക്കർ  കുറ്റിക്കോൽ ഓവർ ഓൾ ചാമ്പ്യൻഷിപ് നേടിയ അജാനൂർ കടപ്പുറം ശാഖ ടീമിന് സമ്മാനം നൽകി. സമസ്ത ജില്ലാ സെക്രട്ടറി എം മൊയ്തു മൗലവി,എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌ താജുദ്ധീൻ ദാരിമി പടന്ന,  യൂനുസ് ഫൈസി കാക്കടവ്, ശറഫുദ്ധീൻ കുണിയ,ശകീർ മൗലവി വടകര മുക്ക്, ഹാഷിർ മുണ്ടത്തോട്,  യൂസുഫ് ഹാജി അരയി, ശരീഫ് ബാവ നഗർ, ഹംസ മുക്കൂട്, റഷീദ് ഫൈസി ആറങ്ങാടി,എ ഹമീദ് ഹാജി,  റഹ്മത്തുള്ള,ശിഹാബ് ദാരിമി അരയി  എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments