പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; പിതാവിനെതിരെ പോക്‌സോ കേസ്
Thursday, December 26, 2019
ബേക്കല്‍: പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവിനെതിരെ ബേക്കല്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 48 കാരനെതിരെയാണ് കേസ്. മകളെ പിതാവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് മാതാവ് ചൈല്‍ഡ് ലൈനിന് പരാതിനല്‍കിയിരുന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
0 Comments