ശബരിമല: ശബരിമല ദർശനത്തിനെത്തിയ മൂന്നു ട്രാൻസ് ജെണ്ടറുകളെ പമ്പയിൽ പൊലീസ് തടഞ്ഞതായി പരാതി. അവന്തിക, രഞ്ജു, തൃപ്തി എന്നിവരെയാണ് തടഞ്ഞത്. ജില്ലാകളക്ടർ ഇപെട്ട് ഇവരെ ശബരിമലയിലേക്ക് കടത്തിവിട്ടു.
തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് തങ്ങളെ കടത്തിവിട്ടതെന്നും അനാവശ്യമായാണ് തടഞ്ഞതെന്നും സംഘത്തിലെ അവന്തിക ന്യൂസ് 18നോട് പറഞ്ഞു.
41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി മണ്ഡലകാലത്തിന് ഇന്ന് സമാപനം. രാവിലെ പത്തിനും പതിനൊന്നേ നാൽപതിനും ഇടയിലാണ് മണ്ഡലപൂജ. പുലർച്ചെ മൂന്ന് മണിയോടെ ക്ഷേത്രനട തുറന്നു. തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പനെ ദർശിക്കാൻ ആയിരകണക്കിന് തീർഥാടകരാണ് സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
0 Comments