കോയമ്പത്തൂരിനടുത്ത് വാഹനാപകടം; നാല് മലയാളികൾ മരിച്ചു

കോയമ്പത്തൂരിനടുത്ത് വാഹനാപകടം; നാല് മലയാളികൾ മരിച്ചു



കോയമ്പത്തൂർ: മധുക്കര ഈച്ചനാരിക്ക് അടുത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. തൃശൂർ സ്വദേശികളാണ് മരിച്ചത്. രമേഷ് (50), ആദിഷ(12), മീര(37), ഋഷികേശ്(ഏഴ്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ വിപിൻ ജോർജ്, നിരഞ്ജൻ, രാജ, ആതിര എന്നിവർക്ക് പരിക്കേറ്റു. 

ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കോയമ്പത്തൂർ എയർപോർട്ടിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.

മരിച്ചവരുടെ മൃതദേഹം കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മധുക്കര പൊലീസ് കേസെടുത്തു. 

Post a Comment

0 Comments